ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് കെ എം ഷാജി

ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നവരാണ് എന്നായിരുന്നു ഷാജിയുടെ അധിക്ഷേപം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി മതവിശ്വാസത്തിന് എതിരാണെന്നും അങ്ങനെ വളര്‍ത്തിയാല്‍ കുട്ടികള്‍ ദിലീപിന്റെ ചാന്തുപൊട്ട് പോലെയാകുമെന്നും ഷാജി പറഞ്ഞു.

സ്‌കൂളുകളിലെ സര്‍, മാഡം വിളി ഒഴിവാക്കിയ വിഷയം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കെ എം ഷാജിയുടെ പ്രസംഗത്തിന്റെ തുടക്കം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പോത്സാഹിപ്പിക്കുന്നത് അപകടം പിടിച്ച പണിയാണെന്ന് കെ എം ഷാജി പറഞ്ഞു.

തുടര്‍ന്ന് LGBTQ സമൂഹത്തെ അധിക്ഷേപിച്ചു കൊണ്ട് പ്രസംഗം തുടര്‍ന്നു. LGBTQ വിനെ അംഗീകരിക്കുന്നത് ശരിയല്ല. അവര്‍ നാട്ടില്‍ തല്ലിപ്പൊളി പണിയെടുക്കുന്നവരാണെന്നും ഷാജി പറഞ്ഞു. കണ്ണൂരില്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ എം ഷാജി. ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച കെ എം ഷാജിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News