ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. സര്‍വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകളാണ് അദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശബരിമല സന്നിധാനത്തിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
പ്രശസ്ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ അംബികാദേവി, ദേവസ്വം സെക്രട്ടറി കെ ബിജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബിഎസ് പ്രകാശ് എന്നിവടങ്ങുന്ന സമിതിയാണ് പുരസ്‌കാരത്തിനായി ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തത്.ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here