ക്രിസ്റ്റ്യാനോ വീണ്ടും റയല്‍ മാഡ്രിഡ് ടീമിനൊപ്പം ചേര്‍ന്നു

സ്പാനിഷ് ഫുട്‌ബോള്‍ ടീമായ റയല്‍ മാഡ്രിഡ് ടീമിനൊപ്പം ചേര്‍ന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.സ്പാനിഷ് സൂപ്പര്‍ കോപ്പയ്ക്കായി റിയാദിലെത്തിയെ റയല്‍ മാഡ്രിഡ് സംഘത്തെ ക്രിസ്റ്റ്യാനോ സന്ദര്‍ശിച്ചു.

ഫുട്‌ബോള്‍ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന്റെ ഔദ്യോഗിക താരമാണ് റൊണാള്‍ഡൊ. എങ്കിലും തന്റെ മുന്‍ ക്ലബ്ബിനോടുള്ള അടുപ്പം റൊണാള്‍ഡൊ വിട്ടുകളഞ്ഞിട്ടില്ല.റൊണാള്‍ഡൊ ടീം ക്യാമ്പിലെത്തിയ വീഡിയോ റയല്‍ മാഡ്രിഡാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. റയല്‍ കോച്ച് കാര്‍ലൊ ആഞ്ചലോട്ടിയുമായി സംസാരിക്കുന്ന താരത്തെ വീഡിയോയില്‍ കാണാം. റയലിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും ഇരുവര്‍ക്കുമൊപ്പമുണ്ട്.

സ്പാനിഷ് സൂപ്പര്‍ കോപ്പയ്ക്കായി റിയാദിലെത്തിയതാണ് റയല്‍ മാഡ്രിഡ് സംഘം. ക്രിസ്റ്റ്യനോയുടെ ഫുട്‌ബോള്‍ കരിയറില്‍ നിര്‍ണായക സ്ഥാനമുള്ള ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിന്റെ താരമാണ് നിലവില്‍ ക്രിസ്റ്റ്യാനോ. ക്ലബ് മാറിയെങ്കിലും താരത്തിന് ക്ലബുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ് വീഡിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News