ആര്‍എസ്എസിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

നമ്മുടെ രാജ്യം കടന്നുപോകുന്നത് പ്രത്യേക ഘട്ടത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാസംരക്ഷണം ഏറ്റവും പ്രധാനം എന്ന് എല്ലാവരും കരുതേണ്ട കാലത്ത് കൂടിയാണ് നാം കടന്നു പോകുന്നത്. ഭരണ ഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെ ഭരണഘടന ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുര്‍ രാജ്യം വിട്ട് പോകേണ്ടെന്ന് ആഗ്രഹിച്ച ചിലരുണ്ട്. ആന്‍ഡമാന്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരാള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഒന്നും ചെയ്യില്ല എന്നാണ് എഴുതികൊടുത്തത്. അദ്ദേഹത്തിന്റെ പേരാണ് സവര്‍ക്കര്‍. ഇപ്പോള്‍ വീര സവര്‍ക്കര്‍ എന്നാണ് വിളിക്കുന്നത്. ഇവരുടെ മുന്‍ഗാന്മികള്‍ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിന്റെ ഭരണം ഇവരുടെ പിന്‍ഗാമികളുടെ കയ്യിലാണ് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിക്ക് നേതൃത്വം കൊടുക്കുന്നത് ആര്‍എസ്എസ് ആണ്. ഭരണഘടന, മതനിരപേക്ഷത, ജനാധിപത്യം എന്നിവ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ആര്‍എസ്എസിന് വേണ്ടത് മതാധിഷ്ഠത രാജ്യമാണ്. ആര്‍എസ്എസ് മാതൃകയാക്കിയത് ഹിറ്റ്ലറെയാണ്. ഹിറ്റലറുടെ മാതൃക ലോകമാകെ തള്ളിപ്പറഞ്ഞതാണ്. ന്യൂനപക്ഷങ്ങളോട് നിങ്ങള്‍ സമന്മാര്‍ അല്ല എന്നാണ് ആര്‍എസ്എസ് പറയുന്നത്. ഏതു മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാന്നും സ്വാതന്ത്ര്യമുള്ള ഭരണഘടനയുള്ള രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News