വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പര്‍ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും ബദാം നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍. കാലുകള്‍ക്ക് മെച്ചപ്പെട്ട കരുത്ത് നല്‍കാനും ബദാം നല്ലതാണ്.
വ്യായാമത്തിന് ശേഷം ശരീരത്തിന്റെ സുഖപ്പെടുത്തല്‍ പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡാണ് ഡൈഹൈഡ്രോക്‌സി- 9Z- ഒക്ടഡീകനോയ്ക് ആസിഡ് (12.13.Di HOME). വര്‍ക്കൗട്ടിന് ശേഷം ബദാം കഴിച്ചവരുടെ രക്തത്തില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് 12.13.Di HOME എന്ന ഗുണകരമായ കൊളുപ്പി അധികമായി കണ്ടെത്തിയെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരു മാസം ദിവസവും 57 ഗ്രാം ആല്‍മണ്ട് വീതം കഴിച്ചവരില്‍ 12.13.Di HOME കഴിക്കാത്തവരെ അപേക്ഷിച്ച് 69% അധികം കണ്ടെത്തി.
30 നും 65 നും ഇടയില്‍ പ്രായമുള്ള 38 പുരുഷന്മാരിലും 26 സ്ത്രീകളിലുമാണ് ഗവേഷണം നടത്തിയത്. ബദാം കഴിക്കാത്തവരില്‍ 9.10.Di HOME എന്ന ഓക്‌സിലിപിന്‍ ആണ് കണ്ടത്. ഇക് ശരീരത്തിന്റെ ആരോഗ്യത്തില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്നതാണ്. പേശീകളുടെ വീണ്ടെടുപ്പിനെ വൈകിപ്പിക്കാന്‍ ഇത് കാരണമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here