ആണവജലം കടലിലൊഴുക്കാനൊരുങ്ങി ജപ്പാന്‍

ഡീ കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ച ഫുക്കുഷിമ ആണവനിലയത്തിലെ ആണവജലം ഈവര്‍ഷം തന്നെ കടലിലേക്ക് തുറന്നുവിടാനൊരുക്കി ജപ്പാന്‍. അയല്‍രാജ്യങ്ങളുടെയെല്ലാം കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇങ്ങനെയൊരു നീക്കം. പത്തുലക്ഷത്തില്‍പ്പരം ലിറ്റര്‍ ആണവജലമാണ് തുറന്നുവിടുക. ജലത്തിലെ ആണവകണങ്ങളുടെ അളവ് അനുവദനീയമായ തോതില്‍ എത്തിയെന്നാണ് ജപ്പാന്‍ വാദിക്കുന്നത്. ജലം തുറന്നുവിടാമെന്ന നിലപാടില്‍ തന്നെയാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും.

പസഫിക് ഐലന്‍ഡ് ഫോറം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ജപ്പാന്റെ നീക്കത്തിനെതിരെ രംഗത്തെത്തി. ഈ മേഖലയിലുള്ള മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. 2011 മാര്‍ച്ച് 11ന് വടക്കുകിഴക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലായിരുന്നു ആണവനിലയം തകര്‍ന്നത്. മൂന്ന് റിയാക്ടറില്‍ വെള്ളം കയറുകയും തുടര്‍ന്ന്, മേഖലയില്‍നിന്ന് 1.5 ലക്ഷം പേരെ ഒഴിപ്പിക്ുകയും ചെയ്തു. ആണവനിലയം ഡീ കമ്മീഷന്‍ ചെയ്യാന്‍ നാല് പതിറ്റാണ്ടോളമാകുമെന്നാണ് വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News