കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ പുതിയങ്ങാടി ചൂട്ടാട് കടലില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. കര്‍ണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23) ആണ് തിരയില്‍പ്പെട്ട് മരിച്ചത്. ഇയാള്‍ക്ക് ഒപ്പം കുളിക്കാനിറങ്ങിയ ചിന്തനെ (27) മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകുന്ന തീര്‍ത്ഥാടകസംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.

കടലിലേക്ക് കുളിക്കാനിറങ്ങിയ തിരയില്‍പ്പെട്ട് ഒലിച്ചു പോവുകയായിരുന്നു. ഇയാള്‍ മുങ്ങിതാഴുന്നതു കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കുകയും കരച്ചില്‍ കേട്ടെത്തിയ മത്സ്യ തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു. തോണിയില്‍ നടത്തിയ തെരച്ചില്‍ ശശാങ്കിനെ കണ്ടെത്തി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശശാങ്കിന്റെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് പഴയങ്ങാടി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം തലശേരി -കണ്ണൂര്‍ റോഡിലെ തോട്ടട നടാല്‍ റെയില്‍വേ ഗേറ്റിന് സമീപം ചായ കുടിക്കാനിറങ്ങിയ കര്‍ണ്ണാടക സ്വദേശിയായ ശബരിമല തീര്‍ത്ഥാടകന്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News