റിംഗ് റോഡ്; തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ

തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി ഉണ്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 17 മാസത്തിനിടയില്‍ നിരവധി റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി നടത്തിയെന്നും ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പല വിഷയങ്ങളും പരിഹരിക്കാനായെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂര്‍ണരൂപം

17 മാസത്തിനിടയില്‍ നിരവധി റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി ഞങ്ങള്‍ നടത്തിയിരുന്നു. ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പല വിഷയങ്ങളും പരിഹരിക്കാനായി. ഒരു വിഷയം പരിഹരിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ വിഷയം മാത്രമായിട്ടല്ല ഒരു നാടിന്റെയാകെ ആശ്വാസമായിട്ടാണ് ആ പ്രശ്നം പരിഹരിക്കപ്പെടുന്നത്. സംസ്ഥാനത്താകെ വകുപ്പ് ശ്രദ്ധിക്കേണ്ട ചില പൊതു വിഷയങ്ങളും ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്.
നിങ്ങളുടെ നിര്‍ദ്ദേശം, വിമര്‍ശനം, പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു..പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും തല്‍സമയം അറിയിക്കുന്നതിനുള്ള ‘റിംഗ് റോഡ്’ ഫോണ്‍ ഇന്‍ പരിപാടി 16.01.2023 തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെ.
വിളിക്കേണ്ട നമ്പര്‍ 18004257771.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News