യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി
അറസ്റ്റില്‍. കാരക്കോണം രാമവര്‍മ്മന്‍ചിറ സ്വദേശി അശ്വിന്‍ ആണ് പിടിയിലായത്. ചിറയിന്‍കീഴില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പന്ത്രണ്ടംഗ ഗുണ്ടാസംഘം കഴിഞ്ഞ ദിവസമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കേസില്‍ പായ്ച്ചിറ സ്വദേശി ഷെമീറിനെയും പൊലീസിനെ ആക്രമിച്ച കേസില്‍ ഇയാളുടെ മാതാവ് ഷീബയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കണിയാപുരം പൊലീസ് പറഞ്ഞു.

മംഗലപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്. വെള്ളിയാഴ്ച രാത്രി മൂന്നാമതും പൊലീസിനു നേരെ നാടന്‍ ബോംബേറ് ഉണ്ടായി. ഷഫീഖും കൂട്ടുപ്രതിയുമായ അബിനും ചേര്‍ന്ന് വീട്ടിലുണ്ടായിരുന്ന എം.ഡി.എം.എ എടുക്കാന്‍ രാത്രി എത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിനെ കണ്ട സംഘം നാടന്‍ ബോംബ് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here