മാനന്തവാടി പിലാക്കാവില്‍ വീണ്ടും കടുവയിറങ്ങിയതായി സംശയം. മേയാന്‍ വിട്ട പശുവിനെ വന്യമൃഗം ആക്രമിച്ചു കൊന്നതാണ് സംശയം ഉണ്ടാകാനിടയാക്കിയത്. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ടു വയസുള്ള പശുക്കിടാവിനെയാണ് വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ എസ്റ്റേറ്റില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. വനമേഖലയോട് ചേര്‍ന്നാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കടുവാ അക്രമണം നടന്നിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കടുവയെ കൂട് സ്ഥാപിച്ച് പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേ സമയം പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കര്‍ഷകനെ ആക്രമിച്ച കടുവ തന്നെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here