പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം അഞ്ചലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മക്ക് നേരെ ആക്രമണം. വീടിന്റെ മുന്നില്‍ കിടന്ന കാര്‍ തകര്‍ത്ത അക്രമി വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി അഞ്ചല്‍ പൊലീസിന് പരാതി നല്‍കി. അഞ്ചല്‍ നെടിയറ സജി വിലാസത്തില്‍ സജീവിന്റെ ഭാര്യ വത്സലക്കാണ് (54) വെട്ടേറ്റത്. ഇവരുടെ അയല്‍വാസിയായ ബിനുവാണ് (42) ആക്രമണം നടത്തിയത്.

കാറിന്റെ ചില്ലുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് വീടിന്റെ പിന്നില്‍ നിന്നെത്തിയ വത്സലയെ വെട്ടുകയും തടിക്കഷ്ണം കൊണ്ട് തല്ലുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളാണ് ആക്രമണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തു.

ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവും മര്‍ദനവുമേറ്റ വത്സലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News