തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. ഗവര്‍ണര്‍ക്ക് ഇന്ത്യന്‍ ഭരണഘടന എഴുതിയ അംബേദ്കറുടെ പേര് പറയാന്‍ കഴിയില്ലെങ്കില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിക്കാന്‍ കശ്മീരിലേക്ക് അയക്കും എന്നായിരുന്നു ശിവാജി കൃഷ്ണമൂര്‍ത്തിയുടെ പ്രസ്താവന. പരാമര്‍ശത്തിനെതിരെ ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്രട്ടറി പ്രസന്ന രാമസാമി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇതിനെതിരെ ബിജെപിയുടെ ഭാഗത്ത് നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.പരാമര്‍ശങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡിഎംകെയ്ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും ചോദ്യമുയര്‍ത്തിയാണ് ബിജെപി പ്രസ്താവനക്കെതിരെ രംഗത്ത് വന്നത്.
ബിആര്‍ അംബേദ്കറെയും പെരിയാറെയും പോലുള്ള ഉന്നത നേതാക്കളുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപ്രസംഗത്തില്‍ നിന്നും ഒഴിവാക്കി എന്നാരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെ നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.പാര്‍ടി ഗവര്‍ണറെ ബഹുമാനിക്കുന്നുവെന്നും വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ വ്യക്തിയുടെ വ്യക്തിപരമായ പ്രസംഗമാണെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ പരാമര്‍ശത്തെ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് സന്‍പെന്‍ഷന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here