പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമായ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ നിലപാട് വ്യക്തമാക്കി സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായഅമര്‍ത്യ സെന്‍.2024 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവിനെക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നിലവില്‍ കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ ദുര്‍ബ്ബലമാണ്. അതു കൊണ്ട് ഒരാള്‍ക്കു കോണ്‍ഗ്രസിനെ എത്രത്തോളം ആശ്രയിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എന്നാല്‍ മറ്റൊരു പാര്‍ടിക്കും ഏറ്റെടുക്കാന്‍ കഴിയാത്ത അഖിലേന്ത്യാ വീക്ഷണം കോണ്‍ഗ്രസ് തീര്‍ച്ചയായും നല്‍കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പ് ബി ജെ പിക്ക് അനുകൂലമായ മത്സരമായിരിക്കുമെന്നു കരുതുന്നത് തെറ്റാണ്. നിരവധി പ്രാദേശിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നും ആമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടി.
ബി ജെ പിയ്ക്കു പകരമായി മറ്റൊരു പാര്‍ട്ടിയുമില്ലെന്ന നിഷേധാത്മക വീക്ഷണം സ്വീകരിക്കുന്നതു തെറ്റാണ്. ഹിന്ദുത്വ കാഴ്ച്ചപ്പാടുള്ള പാര്‍ട്ടിയായി സ്വയം സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യ വെറും ഹിന്ദു ഇന്ത്യയാണെന്നും ഹിന്ദി സംസാരിക്കുന്ന ഇന്ത്യയാണെന്നുമുള്ള ധാരണയായി ബിജെപി രാജ്യത്തെ ചുരുക്കി. ബിജെപിക്കു വെല്ലുവിളിയുയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെങ്കില്‍ അത് ഖേദകരമാണ്. ബി ജെ പി ശക്തമാണെന്നു തോന്നുമെങ്കിലും അതിനു ബലക്ഷയമുണ്ടായിട്ടുണ്ടെന്നും ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അമര്‍ത്യ സെന്‍ വ്യക്തമാക്കി.
എന്‍ സി പിയും ജനതാ ദള്‍ യുണൈറ്റഡും ഉള്‍പ്പെടെ നിരവധി പാര്‍ട്ടികളുടെ നേതാക്കള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പുതിയ സഖ്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് ബി ജെ പിയുടെ പരാജയം ഉറപ്പാക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.അടുത്ത പ്രധാനമന്ത്രിയാകാനുള്ള കഴിവ് തൃണമൂല്‍ കോണ്‍ഗ്രസ്അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കുണ്ട്. എങ്കിലും ബി ജെ പിക്കെതിരെ പ്രതിപക്ഷ ശക്തികളെ ഒന്നിപ്പിക്കാന്‍ മമതയ്ക്കു കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here