ഒഡീഷയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരു മരണം

ഒഡീഷയിലെ കട്ടക്കിലുള്ള ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരുമരണം. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

സിംഹനാഥ ക്ഷേത്രത്തിലെ മകരസംക്രാന്തി ആഘോഷങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. 45കാരിയായ അഞ്ജന സ്വയിനാണ് തിരക്കില്‍പ്പെട്ട് മരിച്ചത്. അഞ്ജനയുടെ മരണത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

കൊവിഡ് കാരണം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആഘോഷമായതിനാല്‍ പല ജില്ലകളില്‍ നിന്നുള്ള ആളുകള്‍ കൂട്ടമായി എത്തിയതാണ് അപകടത്തിന് കാരണമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News