മനീഷ് സിസോദിയയുടെ ഓഫീസില്‍ റെയ്ഡ്; കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ റെയ്ഡ്. സിബിഐ നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു. അതേസമയം, റെയ്ഡ് അല്ല നടത്തിയതെന്ന് സിബിഐ വ്യക്തമാക്കി.

വീണ്ടും സി.ബി.ഐ. തന്റെ ഓഫീസിലെത്തി. അവര്‍ക്ക് സ്വാഗതം. അവര്‍ തന്റെ വീട് റെയ്ഡ് ചെയ്തു. തന്റെ ഓഫീസ് റെയ്ഡ് ചെയ്തു. തന്റെ ലോക്കര്‍ പരിശോധിച്ചു. തന്റെ ഗ്രാമത്തില്‍ പോലും അന്വേഷണം നടത്തി. എന്നാല്‍, തനിക്കെതിരേ ഒന്നും കണ്ടെത്താനായില്ല. ഒന്നും കണ്ടെത്താന്‍ സാധിക്കുകയുമില്ല, കാരണം താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു സിസോദിയ നേരത്തെ ട്വീറ്റ് ചെയ്തത്.

ഒരു രേഖ ശേഖരിക്കാനാണ് സിസോദിയയുടെ ഓഫീസില്‍ സിബിഐ സംഘം സന്ദര്‍ശനം നടത്തിയതെന്നും അത് റെയ്ഡ് ആയിരുന്നില്ലെന്നുമാണ് സിബിഐ വൃത്തങ്ങള്‍ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration