കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി

 കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. നിതിന്‍ ഗഡ്കരിയുടെ നാഗ്പുര്‍ ഓഫിസില്‍ ഇന്നലെ രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചത്. ഓഫിസില്‍ സ്‌ഫോടനം നടത്തുമെന്നും നിതിന്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ ഉള്ള ആളാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു സന്ദേശം.

ഓഫിസിലെ ജീവനക്കാന്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് നിതിന്‍ ഗഡ്കരിയുടെ നാഗ്പുരിലെ വസതിയുടെയും ഓഫിസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു. മകരസംക്രാന്തി ആഘോഷങ്ങള്‍ക്കായി നിലവില്‍ നിതിന്‍ ഗഡ്കരി നാഗ്പുരിലെ വസതിയിലുണ്ട്. ഫോണ്‍ സന്ദേശത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News