മാര്‍ഗ‍ഴിക്ക് വിട….ഇനി പൊങ്കല്‍ ആഘോഷത്തിലേക്ക്

തമിഴ് കലണ്ടര്‍ പ്രകാരമുള്ള അവസാന മാസമായ മാര്‍ഗയിക്ക് വിടപറഞ്ഞ് പൊങ്കല്‍ ആഘോഷത്തിലേക്ക് കടക്കുകയാണ്. പൊങ്കലിനെ വരവേല്‍ക്കാന്‍ തമിഴ് ജനത ഒരുങ്ങിക്കഴിഞ്ഞു. വീടുകളില്‍ ഇന്ന് പൊങ്കല്‍ വയ്പുകള്‍ വെച്ച് വിളവെളുപ്പ് ഉത്സവാന്തരീക്ഷത്തിലേക്ക് ജനത കടക്കും.

മലയാളികള്‍ക്ക് ഓണം എങ്ങനെയാണോ അതുപോലെയാണ് തമിഴ് ജനതയ്ക്ക് പൊങ്കല്‍. കൃഷിയില്‍ നല്ല വിളവ് ലഭിക്കാന്‍ വേണ്ടിയാണ് ഈ ആഘോഷം. നാല് ദിവസം നീണ്ട് നില്‍ക്കുന്ന പൊങ്കല്‍ ഈ വര്‍ഷം ജനുവരി 15 മുതല്‍ 18 വരെയാണ് ആഘോഷിക്കുക. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ചടങ്ങുകളാകും ഉണ്ടാകുക. പ്രസിദ്ധമായ ജെല്ലിക്കെട്ട് ഇതില്‍ ഉള്‍പ്പെടുന്നു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ബോഗി പൊങ്കല്‍, തൈപ്പോങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണും പൊങ്കല്‍ എന്ന് അറിയപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News