സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു

സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ശ്രീകാര്യം കട്ടേല സ്വദേശി സജുവാണ് മരിച്ചത്. രാത്രി 9 മണിയോടുകൂടി സജുവിന്റെ സുഹൃത്തുക്കളായ അനീഷ് വിനോദ് എന്നിവര്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കമായി.
തുടര്‍ന്ന് കല്ലും മറ്റുപയോഗിച്ച് സജുവിനെ മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനമേറ്റ സജു സ്ഥലത്ത് വെച്ച് മരണപ്പെട്ടിരുന്നു. പിന്നീട് അനീഷും വിനോദും സ്ഥലം വിട്ടു. വെളുപ്പിനെ അതുവഴി പോയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here