ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടും; മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്

മൂന്നാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. മൂന്നാം ഏകദിനവും വിജയിച്ച് സമ്പൂര്‍ണ പരമ്പര നേട്ടമാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

അതേസമയം, ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി, അര്‍ഷ്ദീപ് സിങ്ങിന് അവസരം നല്‍കിയേക്കും. ബാറ്റിങ്ങില്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും അവസരം നല്‍കിയേക്കും. അക്സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനും അവസരം നല്‍കുന്നത് മാനേജ്മെന്റിന്റെ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാര്യവട്ടത്ത് നടന്ന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവാണ് തിളങ്ങിയത്. അതിനാല്‍ തന്നെ, സ്‌കൈ ഇന്നും കാര്യവട്ടത്ത് ബാറ്റിങ്ങ് വെടിക്കെട്ടൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍, കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ ശ്രീലങ്ക ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. വലിയ താരങ്ങള്‍ ഇല്ലെന്നതാണ് ശ്രീലങ്കയുടെ ശക്തിയും ദൗര്‍ബല്യവും. രാവിലെ 11 മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News