രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍

മലപ്പുറം എടപ്പാളില്‍ വന്‍ നിരോധിത പുകയില വേട്ട. രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44), വല്ലപ്പുഴ കാളപറമ്പില്‍ അലി (47 ), തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തു.

ഹാന്‍സ്, കൂള്‍ലിപ്പ്, ശംഭു ഉള്‍പ്പെടെയുള്ള ഒരു കോടിയോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു.

എടപ്പാള്‍ വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവിലായിരുന്നു വട്ടംകുളത്ത് പുകയില എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News