ധോണിയില്‍ വീണ്ടും പിടി7 ഇറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം. വരകുളം എസ്റ്റേറ്റിനടുത്താണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന്‍ പിടി7നും കൂട്ടത്തിലുണ്ടായിരുന്നു.

നെല്‍വയലില്‍ ഏറെ നേരം നിലയുറപ്പിച്ച ആനയെ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ തുരത്തുകയായിരുന്നു. ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെല്‍വയലുകളില്‍ ആനകള്‍ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാല്‍ എത്രയും വേഗം ആനകളെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News