യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ

യുക്രൈയിനില്‍ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. ആക്രമണത്തില്‍ 12ഓളം പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നഗരമായ സൊളീദാര്‍ പിടിച്ചെടുത്തെന്ന റഷ്യയുടെ വാദം യുക്രെയ്ന്‍ തള്ളിയിരിക്കുകയാണ്.

യുക്രൈന്‍ തലസ്ഥാനമായ കീവിലും കിഴക്കന്‍ നഗരമായ ഖര്‍കീവിലുമാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. വൈദ്യുതി വിതരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. കിഴക്കന്‍ നഗരമായ സൊളീദാര്‍ പിടിച്ചെടുക്കാനായി കനത്ത പോരാട്ടമാണ് ഏതാനും ദിവസങ്ങളായി റഷ്യ നടത്തിവന്നത്. പുതിയ ആക്രമണങ്ങള്‍ ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. എന്നാല്‍ സൊളീദാര്‍ പിടിച്ചെടുത്തതായി റഷ്യ പ്രഖ്യാപിച്ചെങ്കിലും ആ അവകാശവാദം യുക്രെയിന്‍ തള്ളി.

സൊളീദാര്‍ പിടിച്ചെടുത്താല്‍ സമീപനഗരമായ ബഖ്മുത് പിടിക്കാനും യുക്രൈന്‍ സൈന്യത്തിന് സാധനസാമഗ്രികള്‍ എത്തിക്കുന്നത് തടയാനും റഷ്യയ്ക്ക് കഴിയും. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടയതായാണ് പുറത്ത് വരുന്ന വിവരം. യുദ്ധം ആരംഭിച്ച് 10 മാസം പിന്നിടുമ്പോഴും യുക്രൈന് മേല്‍ ആക്രമണം ശക്തമാക്കുകയാണ് റഷ്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News