വന്യജീവി ജനന നിയന്ത്രണ വിഷയം; കേരളം സുപ്രീംകോടതിയിലേക്ക്

വന്യജീവി ജനന നിയന്ത്രണ വിഷയത്തില്‍ കേരളം സുപ്രീംകോടതിയിലേക്ക്. വന്യജീവികളുടെ വംശവര്‍ധനവ് തടയാനുള്ള അനുമതി തേടും. ഇതിനായി നിയമോപദേശം തേടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദ്രുതകര്‍മ സേനയുടെ അംഗബലം കൂട്ടാനും തീരുമാനമായി.
കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി നാളെ വയനാട്ടില്‍ സര്‍വ്വകക്ഷി യോഗം ചേരും. യോഗത്തില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കും. ജീവല്‍ പ്രശ്നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കരുതെന്നും സമരമല്ല സഹകരണമാണ് ഈ വിഷയത്തില്‍ വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വരകുളം എസ്റ്റേറ്റിനടുത്താണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന്‍ പി.ടി ഏഴാമനും കൂട്ടത്തിലുണ്ട്. രണ്ടു കുട്ടിയാനകള്‍ ഉള്‍പ്പടെ അഞ്ച് ആനകളാണ് സംഘത്തിലുള്ളത്. രാത്രി എട്ടുമണിയോടെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുരത്തി. എന്നാല്‍, രണ്ടു മണിയോടെ പി.ടി ഏഴാമന്‍ വീണ്ടുമെത്തി. പുലര്‍ച്ചെ വരെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചു. വ്യാപകമായി കൃഷിയും നശിപ്പിച്ചു.

രണ്ടു കൂട്ടങ്ങളായാണ് വരകുളത്ത് വനത്തില്‍ കാട്ടാനകള്‍ നില്‍ക്കുന്നത്. രാത്രിയോടെ ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ് പതിവ്. പി ടി ഏഴാമനെ മയക്കുവെടി വെയ്ക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുന്നതിന് വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയെ കാത്തിരിക്കുകയാണ് പാലക്കാട്ടെ സംഘം. മുപ്പതു പേരാണ് സംഘത്തിലുണ്ടാവുക. കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. മയക്കുവെടി വെയ്ക്കുന്നത് വരെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും രണ്ടു കുങ്കിയാനകളും പട്രോളിങ് നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News