ജോഷിമഠില്‍ പരിഭ്രാന്തി പരത്തി വീണ്ടും കെട്ടിടങ്ങളില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി. സ്ഥലത്ത് വിള്ളലുകളുടെ വ്യാപ്തി വര്‍ധിക്കുന്നത് തുടരുകയാണ്. സിങ്ങ് ദര്‍ ഗ്രാമത്തിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്. ഓരോ കെട്ടിടങ്ങളും ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. തറയില്‍ രൂപപ്പെട്ട വിള്ളലില്‍ ഭൂഗര്‍ഭ ജല സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം അപകട മേഖലയായി രേഖപ്പെടുത്തിയിട്ടുള്ളത്. 754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജോഷിമഠിലെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച സമിതികളിലെ വിദഗ്ധര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പാടില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.
ഉപഗ്രഹ ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള എന്‍ആര്‍എസ്പിയുടെ റിപ്പോര്‍ട്ട് പിന്‍വലിച്ചതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പിന്‍വലിച്ചതില്‍ ഐഎസ് ആര്‍ ഒയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here