നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു; 45 മൃതദേഹങ്ങള്‍ കണ്ടെത്തി

നേപ്പാളില്‍ വിമാനാപകടം. നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലാണ് സംഭവം. 72 സീറ്റുള്ള യെതി എയര്‍ലൈന്‍സിന്‍റെ ATR 72 എന്ന യാത്രാവിമാനമാണ് തകര്‍ന്നുവീണത്.  അപകടകാരണം മോശം കാലാവസ്ഥയെന്ന് നിഗമനം. വിമാനം പൂർണമായി കത്തിനശിച്ചു.

വിമാനത്തിനകത്ത് 68 യാത്രക്കാരും 4 ജീവനക്കാരും ഉണ്ട്. നിലവില്‍ 13 പേരുടെ മൃതദേഹമാണ് ലഭിച്ചിരിക്കുന്നതെന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. വിമാനത്തിനകത്ത് അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് സൂചന.  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, വിമാനത്താവളം തല്‍ക്കാലം അടച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടത് കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വന്ന വിമാനമാണ്.

Time: 12.17 PM

വിമാനം പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്.  ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലെ റൺവേയിലാണ് അപകടം നടന്നതെന്ന് അധികൃതർ പറഞ്ഞു. നേപ്പാൾ സർക്കാരിൽ നിന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. വിമാന സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാൾ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News