ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകം: അമര്‍ത്യ സെന്‍

വരും ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയാകുമെന്ന് അമര്‍ത്യ സെന്‍. ബിജെപി എളുപ്പം ജയിക്കുമെന്ന വിലയിരുത്തല്‍ തെറ്റാണ്. അവര്‍ക്കും ബലഹീനതകളുണ്ട്. മറ്റു പാര്‍ട്ടികള്‍ അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

അമര്‍ത്യ സെന്നിന്റെ വാക്കുകള്‍

‘ ഡിഎംകെക്ക് നിര്‍ണായക സ്വാധീനമുണ്ടാക്കാനാകും. സമാജ് വാദി പാര്‍ട്ടിക്കും വ്യക്തമായ നിലപാടുകളുണ്ട്. തൃണമൂല്‍ നിലപാടും പ്രധാനമാണ്. എന്‍സിപി, ജനതാദള്‍ യുണൈറ്റഡ് ഉള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പുതിയ സഖ്യത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ രണ്ടു ചേരികള്‍ തമ്മിലുള്ള ശക്തമായ മത്സരം ഉണ്ടാക്കാനാണ് നീക്കം. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ബിജെപി വന്‍തോതില്‍ തരംതാഴ്ത്തി. ഇന്ത്യ ‘ഹിന്ദു ഇന്ത്യ’യാണെന്നും ഹിന്ദി സംസാരിക്കുന്നവരുടെ ഇന്ത്യയാണെന്നുമുള്ള ആഖ്യാനത്തിലേക്ക് ബിജെപി ചുരുക്കി. അഖിലേന്ത്യാവീക്ഷണം ഉണ്ടെങ്കിലും കോണ്‍ഗ്രസ് ദുര്‍ബലമായി. ഒരാള്‍ക്ക് കോണ്‍ഗ്രസിനെ എത്രത്തോളം ആശ്രയിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. ഉള്ളില്‍ ഭിന്നതയുണ്ട്’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News