മാധ്യമങ്ങള്‍ക്ക് അര്‍ത്ഥവത്തായ രാഷ്ട്രീയം നഷ്ടപ്പെട്ടതിന്റെ ഫലം കൂടിയാണ് രാജ്യം നേരിടുന്ന ദുരവസ്ഥ: ജോണ്‍ ബ്രിട്ടാസ് എം പി

ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ക്ക് അര്‍ത്ഥവത്തായ രാഷ്ട്രീയം നഷ്ടപ്പെട്ടതിന്റെ പരിണിത ഫലം കൂടിയാണ് രാജ്യം നേരിടുന്ന ദുരവസ്ഥക്ക് കാരണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘ഇന്ത്യന്‍ മാധ്യമങ്ങള്‍; വിശ്വാസ്യതയുടെ പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മാധ്യമരംഗത്തിന്റെ ഗുണമേന്മ അനുദിനം നഷ്ട്ടപ്പെടുകയാണ്. കേരളത്തിന്റെ നാല് അതിര്‍ത്തിക്കപ്പുറം ഭരണവര്‍ഗത്തിന്റെ എല്ലാ നടപടികള്‍ക്കും കീഴ്പ്പെട്ട രംഗമായി മാധ്യമരംഗം മാറിയെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. മാധ്യമങ്ങള്‍ സ്വയം വിമര്‍ശനങ്ങള്‍ക്ക് തയ്യാറാവണമെന്നും സത്യത്തിന് പകരം മൗനം പാലിച്ചാല്‍ ആ മൗനം നുണയാണെന്നത് മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘ഇന്ത്യന്‍ മാധ്യമങ്ങള്‍; വിശ്വാസ്യതയുടെ പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ വിനോദ് കെ ജോസ്, എന്‍ പി ഉല്ലേഖ് തുടങ്ങിയവരും സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News