ജേഴ്സി നൽകാമെന്ന് പറഞ്ഞ് പീഡനം; പോക്സോ കേസിൽ പരിശീലകൻ അറസ്റ്റിൽ; സം‍ഭവം കോഴിക്കോട്ട്

കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്‌ബോൾ കോച്ച് അറസ്റ്റിൽ. ചെമ്പൻകണ്ടി പറമ്പ് സ്വദേശി ഷാനവാസാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ജേഴ്‌സി നൽകാമെന്ന് പറഞ്ഞാണ് പരിശീലകൻ പെൺകുട്ടിയെ പീഡിച്ചത്.

പെൺകുട്ടി  ജേഴ്‌സി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ വന്നാൽ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പീഡനം. പീഡനവിവരം  പെൺകുട്ടി ബന്ധുക്കളോട്  പറഞ്ഞു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയില്‍ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമത്തിലെ വിവധ വകുപ്പുകൾ പ്രകാരമാണ് ഷാനവാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here