പൂജപ്പുര ജയിലിനുള്ളിൽ നിന്നും എംഡിഎംഎ പിടികൂടി

തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിനുള്ളിൽ നിന്നും  എംഡിഎംഎ പിടികൂടി.  ജയിലിലേക്ക് എംഡിഎംഎ എത്തിച്ച വിനോദ്, ലെനിൻ എന്നിവര്‍ പിടിയിലായി. മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന സജി എന്നയാളിന് വേണ്ടിയാണ് ഇവർ എംഡിഎംഎ എത്തിച്ചത്.

പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജയിലിൽ കഴിയുന്ന കുറ്റവാളികൾക്കായി സന്ദർശകർ നൽകുന്ന സാധനങ്ങൾക്കുള്ളിൽ തിരുകി എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോട്ടയം സബ്  ജയിലിൽ കഴിയുന്ന ഭർത്താവിന് ടൂത്ത് പേസ്റ്റിൽ എംഡിഎംഎ നിറച്ച് എത്തിച്ചുനൽകിയ കേസില്‍ നേരത്തെ ഭാര്യയെ പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News