പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രം വൈറൽ

തമിഴ്‌നാടിന്റെ പരമ്പരാഗത ഉത്സവമായ പൊങ്കലിന്റെ ആഘോഷത്തിലാണ് പ്രിയതാരങ്ങൾ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനിയും എത്തിയിരിക്കുകയാണ്. മഞ്ഞ സാരിയിൽ സുന്ദരിയായാണ് സുഹാസിനി തന്റെ പൊങ്കൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. കൂടാതെ ആരാധകർക്ക് പൊങ്കൽ ആശംസകളറിയിച്ചിട്ടുമുണ്ട് സുഹാസിനി. കുടുംബത്തിനൊപ്പമുള്ള പൊങ്കൽ ആഘോഷമാക്കൂയെന്നും ആരാധകർ കമന്റിലൂടെ പറയുന്നുണ്ട്.

അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ സുഹാസിനി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. സുഹാസിനിയ്ക്ക് പുറമേ നിരവധി താരങ്ങളും പൊങ്കൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News