നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമല്‍ ധഹല്‍ വിമാനാപകടം നടന്ന സ്ഥലം സന്ദർശിക്കും. സാഹചര്യം നേരിൽ കണ്ട് വിലയിരുത്താൻ ആഭ്യന്തര മന്ത്രിക്കൊപ്പമാണ് സന്ദർശനം. അതേസമയം അപകടകാരണം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ നാളെ നേപ്പാളിൽ ദേശീയ ദുഃഖാചരണമായി ആചരിക്കും.
രാവിലെ 10:55 ഓടെയാണ് കാഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്റെ വിമാനം റൺവേയ്ക്കടുത് അപകടത്തിൽ പെടുന്നത്. 68 യാത്രക്കാരും നാലു ജീവനക്കാരും ഉള്‍പ്പെടെ 72 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 5 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നതായി നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. അഭിഷേക് കുഷ്വാഹ,സോനു ജയ്സ്വാൾ,ബിശാൽ ഷർമ്മ,സഞ്ജയ ജയ്സ്വാൾ ,അനിൽ കുമാർ രാജ്ബാർ എന്നിവരാണ് അപകടത്തിൽപ്പെട്ട ഇന്ത്യക്കാർ. 45 ഓളം പേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
മോശം കാലാവസ്ഥയാണ് വിമാനം അപകടത്തില്‍പ്പെടാനുണ്ടായ കാരണമെന്നാണ് ഔദ്യോഗിക വിവരം. പുതിയതായി നിര്‍മ്മിച്ച ആഭ്യന്തര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. പ്രവര്‍ത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. വിമാന സുരക്ഷയുടെ കാര്യത്തില്‍ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാള്‍. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്‌കരമാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here