പ്രിയങ്കയുടെ മാൾട്ടിക്ക് ഇന്ന് ഒരു വയസ്; ആഘോഷമാക്കി താരങ്ങൾ

പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റെയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസിന് ഇന്ന് ഒരു വയസ്സ്.മകളുമൊത്തുള്ള താരങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽവൈറലാണ്. മകൾ പിറന്ന ആദ്യ നാളുകളിൽ മകളുടെ ചിത്രങ്ങൾ പുറത്തുവിടാൻ താരങ്ങൾ മടിച്ചിരുന്നു. പിന്നീടാണ് മാൾട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് തുടങ്ങിയത്.

മകൾ പിറന്നതോടെ തന്റെയും നിക്കിന്റെയും ജീവിതം മാറി മറിഞ്ഞുവെന്ന് പ്രിയങ്കാ ചോപ്ര പറഞ്ഞിരുന്നു. ജീവിതം തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രിയങ്ക ട്രാവൽ ആന്റ് ലെഷർ മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2022 ജനുവരിയിലായിരുന്നു താരദമ്പതികൾക്ക് വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും നിക്കും വിവാഹം കഴിക്കുന്നത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News