നേപ്പാള്‍ വിമാനാപകടം; മരിച്ച മൂന്നുപേർ കേരളത്തില്‍ വന്ന് മടങ്ങിയവര്‍

നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ച മൂന്ന് നേപ്പാള്‍ സ്വദേശികള്‍ അപകടത്തില്‍പ്പെട്ടത് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ. പത്തംതിട്ട ആനിക്കാട്ട് ശവസംസാകാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി, ദീപക്ക് തമാംഗ്, സരണ്‍ ഷായി എന്നിവരായിരുന്നു പത്തനംതിട്ടയില്‍ എത്തിയത്.

നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോന്‍മാവ് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ചയാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. തിരികെയുള്ള യാത്രയില്‍ അഞ്ചംഗസംഘത്തിലെ 2 പേര്‍ കാഠ്മണ്ഡുവിലിറങ്ങുകയും മൂന്നുപേര്‍ പൊഖാറയിലേക്ക് യാത്ര തുടരുകയുമായിരുന്നു. കാഠ്മണ്ഡു-പൊഖാറ വിമാനത്തില്‍ യാത്ര ചെയ്ത രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മരിച്ച മൂവരും നേപ്പാളിലെ സുവിശേഷ പ്രവര്‍ത്തകരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News