കേരളത്തിൻറെ നെല്ലറയായ കുട്ടനാടിനെ ചൊല്ലി ഉയരുന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് വിദഗ്ധർ. ഭൂപ്രതലം താഴ്ന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനമില്ലാത്തതാണ് എന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധരാണ് വ്യക്തമാക്കിയത്.അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ പത്മകുമാറും സംഘവും നടത്തിയ പഠനത്തിലാണ് ഇതിനെ സംബന്ധിച്ച വസ്തുതകൾ വ്യക്തമായത്
കുട്ടനാടൻ പാടശേഖരങ്ങളിൽ അടിഞ്ഞുകൂടുന്ന എക്കലുകൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നീക്കം ചെയ്ത് ബണ്ടുകൾ ശക്തിപ്പെടുത്താത്തതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
500 വർഷം മുൻപാണ് കുട്ടനാടന്ന ഭൂപ്രദേശം രൂപപ്പെടുന്നത്. പ്രദേശത്തെ പഴയകാലത്തെ കർഷകരാണ് 5 നദികളിൽ നിന്ന് ഒഴുകിയെത്തുന്ന എക്കലുകൾ കട്ട കുത്തിപ്പൊക്കി കുട്ടനാടിനെ കരഭൂമിയാക്കി മാറ്റിയത് .
എന്നാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എക്കലുകൾ കുത്തിപ്പൊക്കി ബണ്ടുകൾ സംരക്ഷിച്ചു ഭൂപ്രദേശം ഉയർത്താത്തതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടുകൾക്ക് കാരണമെന്ന് ഡോ. പത്മകുമാർ പറയുന്നു. കൊല്ലത്തെ മൺട്രോത്തുരുത്തു പോലെ കുട്ടനാട്ടിൽ ഭൂമി താഴ്ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദ്രനിരപ്പിൽ നിന്നും താഴ്ന്നുകിടക്കുന്ന പ്രദേശമായതുകൊണ്ട് ഇവിടെവെള്ളം കെട്ടിനിൽക്കുന്നത് പതിവാണ് .ഈ ബണ്ടുകൾ ശക്തിപ്പെടുത്തി ബണ്ടുകളിൽ താമസിക്കുന്നവർക്ക് ഉറപ്പുള്ള ഭൂപ്രദേശം നൽകിയാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകു.അതിന് പഴയ കാല കർഷകരെ മാതൃകയാക്കി കായലുകളിൽ അടിഞ്ഞുകൂടുന്ന എക്കലുകൾ കുത്തിപ്പൊക്കി ബണ്ടുകളും ഭൂപ്രദേശവും സംരക്ഷിച്ചാൽ മാത്രമേ അതിന് സാധ്യമാകു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്രകാരം കായലുകളിലെ വെള്ള സംഭരണശേഷി വർദ്ധിപ്പിക്കന്നത് വഴിമാത്രമേ കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയു എന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here