ചലച്ചിത്ര നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം

സിനിമാ താരം സുനിൽ സുഖദയുടെ കാറിനുനേരെ യുവാക്കളുടെ ആക്രമണം.തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് നടൻ്റെ കാറിനെ ആക്രമിച്ചത്. സംഭവസമയത്ത് സുനിൽ കാറിലുണ്ടായിരുന്നില്ല.

താരത്തിൻ്റെ സുഹൃത്തുക്കളായ നാലുപേരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. സംഭവത്തിൽ ആളുർ പൊലീസ് കേസെടുത്തിട്ടുണ്ട്.മദ്യപിച്ച് എത്തിയ യുവാക്കൾ പ്രകോപനം ഇല്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സുനിൽ സുഖദ നൽകിയ പരാതിയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News