സമനിലപിടിച്ച് ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട്

ഒഡീഷയിൽ നടക്കുന്ന ലോകകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ഇംഗ്ലണ്ട്.ഇതോടെ
പൂള്‍ ഡിയിൽ ഗോൾ ശരാശരിയിൽ ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തി.രണ്ടാം മത്സരത്തിനിറങ്ങിയ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.ഇരുടീമുകൾക്കും ഗ്രൂപ്പിൽ 4 പോയിൻ്റ് വീതമാണുള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ സ്പെയിനെ തോൽപിച്ചത് 2-0ന് തോൽപ്പിച്ചിരുന്നു.എന്നാൽ ആദ്യ മത്സരത്തിൽ വെയ്ൽസിനെതിരെ 5-0ന് വിജയിച്ചതാണ് ഇംഗ്ലണ്ടിനെ ഒന്നാം സ്ഥാനം നില നിർത്താൻ സഹായിച്ചത്.

പൂളിലെ മറ്റൊരു മത്സരത്തില്‍ സെപെയിൻ 1 ന് എതിരെ 5 ഗോളിന് വെയ്ല്‍സിനെ തോല്‍പ്പിച്ചു. റെയ്‌നെ മാര്‍ക്, മിറാലസ് മാര്‍ക്ക് എന്നിവരുടെ ഇരട്ട ഗോളുകളാണ സ്‌പെയ്‌നിന് ജയമൊരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration