കേരള സര്‍ക്കാരിനെതിരെ തിരിഞ്ഞത് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തതിനാല്‍;സര്‍ക്കാരുമായി നിലവില്‍ പ്രശ്‌നമൊന്നുമില്ല: ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ ഭേദഗതി നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ പേരിലാണ് സര്‍ക്കാരിനെതിരെ തിരഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനം സിഎഎയ്ക്ക് എതിരെ നിലപാട് എടുത്ത സമയത്ത് താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. സംസ്ഥാനത്തിന്റെ നിലപാടിനെതിരെ ഭരണഘടനാപരമായ കടമ നിറവേറ്റുക മാത്രമാണു ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ ചെയ്തതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നതായും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരും താനും തമ്മില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നും നിലവിലില്ല. കാര്യങ്ങള്‍ ഇപ്പോള്‍ ശുഭമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദില്ലിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ കമ്യൂണിസ്റ്റുകാരനായത് കൊണ്ട് പൗരത്വ നിയമത്തെ എതിര്‍ക്കുമെന്ന് അറിയാമായിരുന്നുവെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും ഗവര്‍ണര്‍ വെളിപ്പെടുത്തി. താന്‍ സംഘടിത മതത്തിലല്ല, ആത്മീയതയിലാണു വിശ്വസിക്കുന്നത്. ധര്‍മത്തിന്റെ അര്‍ത്ഥം ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. തന്റെ ഉത്തരവാദിത്തം ഭരണഘടനയോടാണെന്ന് മുഖ്യമന്ത്രിയോടു പറഞ്ഞതായും ഗവര്‍ണ്ണര്‍ വെളിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രി തന്നെ പരസ്യമായി വിമര്‍ശിച്ചാല്‍ വിഷമം തോന്നില്ലെന്നും നിങ്ങള്‍ നിങ്ങളുടെ കടമ ചെയ്യുമ്പോള്‍ താന്‍ തന്റെ കടമ ചെയ്യുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നതായും ഗവര്‍ണ്ണര്‍ പറഞ്ഞു. അതിന് ശേഷം സര്‍ക്കാരുമായി ഒരു സംഘര്‍ഷവുമുണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News