കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; ഹോട്ടൽ ഉടമ അറസ്റ്റിൽ

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ദി പാർക്ക് ഹോട്ടൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ലത്തീഫിനെയാണ് ബാംഗ്ലൂരിനടുത്ത് കമ്മനഹള്ളിയിൽനിന്നും പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 29നായിരുന്നു ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച നഴ്‌സായ രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ജനുവരി 2ന് മെഡിക്കൽ കോളേജിൽ വച്ച് രശ്മി മരണത്തിന് കീഴടങ്ങി. മലപ്പുറം മന്തിയെന്ന ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചതിനെ തുടർന്നായിരുന്നു രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്,

ചികിത്സ തേടിയെങ്കിലും ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ജനുവരി 2 രാത്രി ഏഴരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം അണുബാധയെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന രാസ പരിശോധനയിലൂടെ ഭക്ഷണത്തിൽ നിന്നാണ് അണുബാധയെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് ഹോട്ടൽ ഉടമയെ അടക്കം പ്രതി ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ ഹോട്ടൽ ഉടമ കസർക്കോട് സ്വദേശി ലത്തീഫ് സംസ്ഥാനം വിട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ ബാംഗ്ലൂരിൽ നിന്ന് പിടികൂടുകയായിരുന്നു. നേരത്തെ ഹോട്ടൽ ചീഫ് കുക്ക് മുഹമ്മദ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയ്ക്കാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ലത്തീഫിനെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News