ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ ഹൃദയം കവർന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
”മൂന്നാം ഏകദിനം വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. വിരാട് കോഹ്ലി തന്റെ സെൻസേഷണൽ ഇന്നിംഗ്സിലൂടെ, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരുടെ ഹൃദയം കവർന്നു”, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Congratulations to the Indian Cricket team on winning the 3rd ODI and clinching the #INDvsSL series in style. @imVkohli, with his sensational innings, stole the hearts of fans gathered at the Greenfield Stadium, Thiruvananthapuram. Way to go India!
— Pinarayi Vijayan (@pinarayivijayan) January 15, 2023
ഇന്ത്യക്ക് ചരിത്ര വിജയം; ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നില്‍ മുട്ട് മടക്കി സിംഹള വീര്യം
മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ എഴുതിയത് പുതുചരിത്രം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ കുറിച്ചത്. ശ്രീലങ്കയെ 317ന് റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ഈ നേട്ടം ഇന്ത്യക്ക് സ്വന്തമായത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഇന്ത്യന്‍ വിജയത്തോടെ ഇത് പഴങ്കഥയായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ്ലിയുടേയും സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക ഇന്ത്യന്‍ ബൗളര്‍മ്മാര്‍ക്ക് മുന്നില്‍ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങുകയായിരുന്നു. 22 ഓവറില്‍ 73 റണ്‍സിന് ശ്രിലങ്കയുടെ കഥകഴിഞ്ഞു. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മലയാള മണ്ണില്‍ കുറിക്കപ്പെട്ടത്.
നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവും മുഹമ്മദ് ഷാമിയും ചേര്‍ന്നാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here