മോദിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു?

മോദി കുടുംബ ട്രസ്റ്റിന്റെ തലത്തേക്ക് മകന്‍ രുചിര്‍ മോദിയുടെ പേര് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യൻ പ്രീമിയർ ലീഗ് തലവൻ ലളിത് മോദി. കെ കെ മോദി കുടുംബ ട്രസ്റ്റ് ബ്രാഞ്ചിന്റെ പിന്‍ഗാമിയായായി മകനെ തീരുമാനിച്ചതായി ലളിത് മോദി അറിയിച്ചു. സമൂഹ മാധ്യമമായ ട്വിറ്റർ വഴിയാണ് പ്രഖ്യാപനം.

തൻ്റെ നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് ട്രസ്റ്റിന്റെ കൈകാര്യകര്‍തൃത്വം ഇനി ഭാര്യക്കും മക്കൾക്കും നൽകുകയാണ് എന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. കൂടെ ഒരു കത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

തന്റെയും ഭാര്യ മിനാല്‍ മോദിയുടെയും മരണാനന്തരം മക്കളായ രുചിറും ആലിയയുമായിരിക്കും കെകെ മോദി കുടുംബ ട്രസ്റ്റിന്റെ അവകാശികളെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഭാര്യയും മകളുമായി കൂടിയാലോചിച്ചാണ് രുചിറിനെ പിന്‍ഗാമിയാക്കാൻ തീരുമാനിച്ചതെന്നും ലളിത് മോദി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News