കൈക്കൂലി ആരോപണം; ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ അന്വേഷണം

കൈക്കൂലി ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ പൊലീസ് അന്വേഷണം. മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം.

ഹൈക്കോടതി ഫുൾ കോർട്ടിന്റെ ശുപാർശയിലാണ് ഹൈക്കോടതി അഭിഭാഷക അസോ. പ്രസിഡന്റിനെതിരെ കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണം. മുൻകൂർ ജാമ്യം ലഭിക്കാൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ അഭിഭാഷകൻ സിനിമ മേഖലയിൽ നിന്നുള്ള കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് ആരോപണം. ആരോപണം ജുഡീഷ്യറിക്ക് മേൽ ഉണ്ടാക്കിയ കളങ്കം കണക്കിലെടുത്താണ് പൊലീസ് അന്വേഷണത്തിന് ഫുൾ കോർട്ട് ശുപാർശ ചെയ്തത്.

ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസിന് നിർദേശം നൽകിയത്. കൈക്കൂലി ആരോപണത്തിൽ പ്രാഥമിക അന്വേഷണമാണ് പൊലീസ് നടത്തുക. ഇതിനുശേഷം ആവശ്യമെങ്കിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യും. സംസ്ഥാനത്ത് ഇത് ആദ്യമായാണ് അഭിഭാഷകനെതിരെ ഹൈക്കോടതി ആവശ്യപ്രകാരം പൊലീസ് അന്വേഷണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News