വന്യമൃഗശല്യം; വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും

വന്യമൃഗശല്യം രൂക്ഷമായ വയനാട്ടില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം നടക്കും. മന്ത്രി എ കെ ശശീന്ദ്രനും, വനംവകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുക്കും.

അതേസമയം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിനുളള നഷ്ടപരിഹാരത്തുകയായ പത്തുലക്ഷം രൂപ വനംവകുപ്പ് കൈമാറി.അതിനിടെ മാനന്തവാടി പീലാത്തറയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാനുലള ശ്രമങ്ങളും വനം വകുപ്പ് ആരംഭിച്ചു.

അതേസമയം, ബഫര്‍ സോണ്‍ ദൂപരിധിയില്‍ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൂരപരിധിയില്‍ ഇളവ് നല്‍കുന്നതും പരിഗണിക്കാമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News