വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിന് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വെ പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി ഗാന്ധി ദാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്‌ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. തുടര്‍ന്ന് ടി ടി ഇ യെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു

ടിക്കറ്റ് പരിശോധകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ആര്‍ പി എഫ് എസ് ഐ റെജി പി ജോസഫ് അര്‍ജുന്‍ ആയങ്കിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News