നൊമ്പരമായി സോനു; വിമാനം തകരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ലൈവ്;വീഡിയോ

നേപ്പാളില്‍ വിമാനം തകരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ലൈവിലെത്തിയ യുപിയിലെ ഗാസിപുരില്‍ നിന്നുള്ള സോനു ജയ്‌സ്വാളിന്റെ വീഡിയോ നൊമ്പരമാകുന്നു. അപകടത്തിന് മിനിട്ടുകള്‍ക്ക് മുമ്പ് സോനു ഫേസ്ബുക്ക് ലൈവില്‍ വിന്നിരുന്നുവെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള വിമാനത്തിനുളളിലെ ദൃശ്യങ്ങളും യാത്രയെക്കുറിച്ച് ‘ഇത് വളരെ രസകരമാണ്’ എന്ന സോനുവിന്റെ പരാമര്‍ശവും വീഡിയോയിലുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീഴുന്നത്.

ലൈവില്‍ തന്നെ വിമാനം വെട്ടിത്തിരിയുന്നതും യാത്രക്കാര്‍ ഉച്ചത്തില്‍ ബഹളം വെയ്ക്കുന്നതും കേള്‍ക്കാം. വിമാനം തകര്‍ന്നു വീണതിനു പിന്നാലെ തീ ആളിപ്പടരുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടത്തില്‍പ്പെട്ടവരില്‍ സോനു ജയ്‌സ്വാള്‍ (35) ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്.

അഭിഷേക് ഖുഷ്വാഹ (25), വിശാല്‍ ശര്‍മ (22), അനില്‍കുമാര്‍ രാജ്ബര്‍ (27), സഞ്ജയ് ജയ്‌സ്വാള്‍ (30) എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍. രണ്ടു ദിവസം മുന്‍പു കഠ്മണ്ഡുവിലെത്തിയ ഇവര്‍ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോകവേയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News