കാഞ്ചിപുരം കൂട്ടബലാത്സംഗം; വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു

കാഞ്ചിപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ ബിബിഎ വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ബംഗളൂരു-പുതുച്ചേരി ദേശീയപാതയിലെ കാഞ്ചിപുരം ഔട്ടര്‍ റിങ് റോഡിനോടു ചേര്‍ന്നുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു വിദ്യാര്‍ഥിനി ക്രൂര അക്രമത്തിന് ഇരയായത്.

പെണ്‍കുട്ടി സുഹൃത്തുമായി സംസാരിച്ചിരിക്കെ ആറംഗ സംഘം ഇവരെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ആണ്‍കുട്ടിയെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടതിനു ശേഷമാണ് പെണ്‍കുട്ടിയെ സംഘം ഉപദ്രവിച്ചത്. സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ആണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

സംഭവം നടന്ന ദിവസം 5 പ്രതികളെ രാത്രിയിലും ഒരാളെ അടുത്തദിവസവും പിടികൂടി. പ്രതികളുടെ കയ്യും കാലും ഒടിഞ്ഞ നിലയിലാണ്. പൊലീസ് സംഘത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണു പരുക്കേറ്റെന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News