ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തണുത്ത് വിറക്കുന്നു. 1.4 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഇന്ന് രേഖപെടുത്തിയ കുറഞ്ഞ താപനില. അടുത്ത മൂന്ന് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു. ദില്ലി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ദില്ലിയില്‍ ലോധി റോഡില്‍ 1.6 ഡിഗ്രി സെല്‍ഷ്യസും സഫ്ദര്‍ജംഗില്‍ 1.4 ഡിഗ്രി സെല്‍ഷ്യസുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലയിടത്തും മൂടല്‍മഞ്ഞ് കനത്തതോടെ കാഴ്ചാപരിധി 50 മീറ്റര്‍ വരെയായി കുറഞ്ഞു. ദില്ലിയില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ ശൈത്യതരംഗം ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ അടുത്ത് ആറ് ദിവസത്തേയ്ക്ക് ദില്ലി എന്‍സി ആറില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഹരിയാനയില്‍ 0.8 ഡിഗ്രിയും, പഞ്ചാബിിലെ അമ്യത്സസറില്‍ 1.5 ഡിഗ്രിയും രാജസ്ഥാനില ചുരുവില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസും സിക്കാറില്‍ – 2 ഡിഗ്രിയും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഉദയ്പൂരില്‍ എല്ലാ സ്‌കൂളുകള്‍ക്കും 18 വരെ അവധി പ്രഖ്യാപിച്ചു. ശീത കാറ്റും മൂടല്‍ മഞ്ഞും ശക്തമായ സാഹചര്യത്തില്‍ പഞ്ചാബിലും ഹരിയാനയിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞ് ശക്തമാകുന്നത് ആരോഗ്യ പ്രശ്‌നങ്ങളും വര്‍ധിക്കാന്‍ കാരണമായി. ഉത്തരേന്ത്യയിലാകെ 13 ട്രെയിനുകള്‍ വൈകി ഓടുന്നതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ദില്ലിയില്‍ ശൈത്യതരംഗം കടുക്കുന്നതിനൊപ്പം വായു മലിനീകരണവും രൂക്ഷമാവുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here