കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം; ആവശ്യം തള്ളി സുപ്രീംകോടതി

കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ പുതിയ ആവശ്യവുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുകയാണ്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു കത്ത് അയച്ചു.

ജഡ്ജിമാരുടെ നിയമന സുതാര്യതയും പൊതു ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ് എന്ന് കത്തില്‍ പറയുന്നു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജഡ്ജിമാര്‍.

സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജിജു മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമമന്ത്രി കത്ത് നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News