രാജ്യത്തെ കളിപ്പാട്ട വിപണിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കടുപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജ ലൈസന്‍സ് ഉപയോഗിച്ച് കച്ചവടം നടത്തിയ വ്യാപാരികളെ അധികൃതര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
ബിഐഎസ് ക്വാളിറ്റി മുദ്ര ഇല്ലാത്തതിനാല്‍ ചില്ലറ വ്യാപാര മേഖലയില്‍ നിന്ന് 18,600 കളിപ്പാട്ടങ്ങളാണ് പിടിച്ചെടുത്തത്. രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയെന്നാണ് സൂചന. വരും ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 12,000 കോടി രൂപയാണ് ഇന്ത്യയിലെ കളിപ്പാട്ട വിപണിയുടെ മൂല്യം. 2027 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here