കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സാ വീഴ്ചയുണ്ടായെന്ന് കുടുംബം

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജ് വിഴ്ച
വരുത്തിയെന്ന ആരോപണവുമായി കുടുംബം. തോമസിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി മകള്‍ സോന മന്ത്രി കെ. കൃഷ്ണന്‍ കുട്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയെന്നും വീഴ്ചയുണ്ടായെങ്കില്‍ നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

5 ദിവസം മുന്‍പാണ് മാനന്തവാടി വെള്ളാരം കുന്നില്‍ കൃഷിയിടത്തില്‍ വെച്ച് കര്‍ഷകന്‍ തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ വേണ്ട ചികിത്സ നല്‍കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അച്ഛനെ ചികിത്സിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ പോലും ഇല്ലായിരുന്നുവെന്ന് മകള്‍ സോന മന്ത്രി കൃഷ്ണന്‍കുട്ടിക്ക് മുന്നില്‍ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.

തോമസിനെ ആധുനിക ചികിത്സ സംവിധാനമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ICU ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നും പരാതിയുണ്ട്.സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. വയനാട്ടില്‍ ചികിത്സാ സൗകര്യം കൂട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News