കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ആണ് പിടിയിലായത്.

ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നുവന്ന മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 2 കിലോ സ്വര്‍ണം പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ മാഗ്‌നട്ടുകള്‍ മാറ്റി പകരം സ്വര്‍ണക്കട്ടികള്‍ വിദഗ്ധമായി ഒളിപ്പിച്ചു കടത്തുന്നതിനിടെ ഹക്കീം പിടിയിലാവുകയായിരുന്നു. കസ്റ്റംസിന്റെ പതിവ് പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഹക്കീം കൊണ്ടുവന്ന ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്താനായത്.

ഒരു കോടി 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന് കള്ളക്കടത്ത് സംഘം ഹക്കീമിന് 70000 രൂപയും വിമാന ടിക്കറ്റുമാണ് വാഗ്ദാനം ചെയ്തിരുന്നത്. സംഭവത്തില്‍ കസ്റ്റംസ് സമഗ്ര അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 360 കേസുകളിലായി 150 കോടി രൂപ വിലമതിക്കുന്ന 287.2 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News